Student Testimonials | Accreditations |

The graduation ceremony of 14th batch of BSc Nursing was held on 19 Dec 2019.

Last Updated on April 10, 2021 by admin

എറണാകുളം ലിസി കോളേജ് ഓഫ് നഴ്സിങ്ങിലെ പതിനാലാമത് ബാച്ച് ബി എസ് സി നഴ്സിംഗ് (2015-2019) വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് 21-12-2019-ന് നടക്കുകയുണ്ടായി. എറണാകുളം സബ് കളക്ടർ ശ്രീ സ്നേഹിൽ കുമാർ സിങ് ഉദ്‌ഘാടനം നിർവഹിച്ചു. Rev Fr Thomas Vaikathuparambil (Director, Lisie Medical & Educational Institutions), Rev. Fr. Jery Njaliath (Asst. Director, Lisie Medical & Educational Institutions), Dr. Babu Francis (Medical Superintendent, Lisie Hospital) എന്നിവർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ഗവ കോളേജ് ഓഫ് നഴ്സിങ്ങിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ടി. ആർ ശ്രീദേവിയും, ലിസി ആശുപത്രി നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആൻസ്‌ലവും ചേർന്ന് വിദ്യാർത്ഥികൾക്ക് ദീപം തെളിയിച്ചു നൽകി. ലിസി കോളേജ് ഓഫ് നഴ്സിങ് വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. ലിസ പീറ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിസി കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ പ്രഫ. ഡോ. ഉഷ മാരാത് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. പഠനത്തിൽ മികവു പുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കുകയും കോളജ് മാഗസിൻ പ്രകാശിപ്പിക്കുകയും ചെയ്തു.

Search Somthing

Back to Top