Student Testimonials | Accreditations |

COPD Day Celebrations 2021

Last Updated on November 25, 2021 by admin

പൾമണോളജി വിഭാഗത്തിൻ്റെയും ലിസി സ്‌കൂൾ ഓഫ് നഴ്സിങ്ങിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ ഉദ്‌ഘാടനം നിർവഹിച്ചു. ലിസി മെഡിക്കൽ & എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ്ജ് തേലക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് മാക്കോതക്കാട്ട്, ലിസി പൾമണോളജി വിഭാഗം മേധാവി ഡോ. പരമേശ്‌, പൾമണോളജി വിഭാഗം സീനിയർ റെസിഡന്റ് ഡോ. എളു മേരി മാമ്പിള്ളി, ലിസി കോളേജ് & സ്‌കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊ. ഡോ. ഉഷാ മാരാത്ത്. ലിസി സ്‌കൂൾ ഓഫ് നഴ്സിംഗ് ട്യൂട്ടർ അഞ്ചു ഇമ്മാനുവൽ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ഫാ. ജോർജ്ജ് തേലക്കാട്ടും ഡോ. എളു മേരി മാമ്പിള്ളിയും ചേർന്ന് തീം പ്രകാശനം നടത്തി.
ലിസി സ്‌കൂൾ ഓഫ് നഴ്സിംഗ് മൂന്നാം വർഷ വിദ്യാത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ മൈം ഷോ ശ്രദ്ധയാകർഷിച്ചു. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനുതകുന്ന ശ്വസന വ്യായാമമുറകളും ചടങ്ങിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സി ഒ പി ഡി ദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രിയിൽ പൾമണോളജി വിഭാഗത്തിൻ്റെയും മെഡിക്കല് സോഷ്യല് വര്ക്ക് വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ വിവിധ മത്സരങ്ങളും (ഓൺലൈൻ & ഓഫ്‌ലൈൻ പോസ്റ്റർ മത്സരം, ഓൺലൈൻ ക്വിസ് മത്സരം) നടത്തുകയുണ്ടായി, ലിസി മെഡിക്കൽ & എജ്യൂക്കേഷണൽ ഇൻസ്റ്റിസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികളും, ആശുപത്രിയിലെ നഴ്സുമാരും, സ്റ്റാഫ് അംഗങ്ങളും അടക്കം നിരവധി പേരാണ് ഈ മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഫാ. ജോർജ്ജ് തേലക്കാട്ടും, ഫാ. ജോസഫ് മാക്കോതക്കാട്ടും ചേർന്ന് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥികൾ തയ്യാറാക്കിയ സി ഒ പി ഡി ബോധവൽക്കരണ പോസ്റ്ററുകളും ആശുപത്രി റിസപ്‌ഷനിൽ ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.

Search Somthing

Back to Top