Teachers Day
Last Updated on December 14, 2022 by admin
ലിസി മെഡിക്കൽ ആൻഡ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപക ദിനം സമുചിതമായി ആചരിച്ചു. റവ. ഫാ. ഹോർമിസ് മൈനാട്ടി ഉദ്ഘാടനം ചെയ്തു. റവ. ഫാ. പോൾ കരേടൻ (ഡയറക്ടർ, ലിസി മെഡിക്കൽ ആൻഡ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂൻൻസ് ) ചടങ്ങിൽ മുഖ്യാതിഥിയായി എത്തി സന്ദേശം നൽകി.പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും മനശാസ്ത്രജ്ഞനുമായിട്ടുള്ള ഡോ. മാത്യു കണ്ണമല ആണ് അധ്യാപകർക്കുള്ള ട്രെയിനിങ് സെഷൻ നയിച്ചത്. ഫാ. ജോ൪ജ്ജ് തേലേക്കാട്ട് (അസിസ്റ്റന്റ് ഡയറക്ടർ, ലിസി മെഡിക്കൽ ആൻഡ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻൻസ് ) പരിപാടിക്ക് സ്വാഗതം അർപ്പിച്ച് സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച് ലിസി മെഡിക്കൽ ആൻഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ ലിസി കോളേജ് ഓഫ് ഫാർമസി, ലിസി കോളേജ് ഓഫ് നഴ്സിംഗ്, ലിസി സ്കൂൾ ഓഫ് നഴ്സിംഗ്, ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറോളം അധ്യാപക- അനധ്യാപക ജീവനക്കാർ പങ്കെടുത്ത നിരവധി കലാകായിക മത്സരങ്ങളും അരങ്ങേറി. വിദ്യാഭ്യാസരംഗത്തെ നിസ്തുല സേവനത്തിന് പ്രിൻസിപ്പൽമാരായ ഡോ. ജോൺ ജോസഫ് ( കോളേജ് ഓഫ് ഫാർമസി), ഡോ. ഉഷാ മാരാത്ത് (കോളേജ് ഓഫ് നേഴ്സിങ് ആൻഡ് സ്കൂൾ ഓഫ് നേഴ്സിങ്), ഡോ. ഷബീർ എസ് ഇക്ബാൽ (കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്) എന്നിവരെ ആദരിച്ചു. പരിപാടിക്ക് ശ്രീ ബോബി പോൾ (അസിസ്റ്റന്റ് മാനേജർ, ലിസി മെഡിക്കൽ ആൻഡ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ്) നന്ദിയർപ്പിച്ച് സംസാരിച്ചു.ലിസി ഫാർമസി കോളേജിൽ വെച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.