Last Updated on September 3, 2021 by admin
ലിസി ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെയും, ലിസി കോളേജ് ഓഫ് നഴ്സിങ്ങിന്റെയും നേതൃത്വത്തിൽ ലോക ക്യാൻസർ ദിനം 4 ഫെബ്രുവരി 2020 ന് ആചരിക്കുകയുണ്ടായി. നടൻ ഇന്നസെന്റ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ Rev Fr Thomas Vaikathuparambil (Director, Lisie Hospital), Rev Fr Jery Njaliath (Asst. Director, Lisie Hospital), Rev Fr Ajo Moothedan (Asst. Director, Lisie Hospital), Dr Sandeep Suresh (Head & Neck, Onco Surgeon, Lisie Hospital), Dr. Jaisankar (Consultant Medical Oncologist, Lisie Hospital), Prof. (Dr). Usha Marath (Principal, Lisie College of Nursing), Ms Shobha Jose (Operations Manager, Caritas India) എന്നിവർ അധ്യക്ഷത വഹിച്ചു. ക്യാൻസർ ദിനാചരണത്തിന്റെ ഈ വർഷത്തെ പ്രമേയമായ “ഐ ആം, ഐ വിൽ” Dr Jaisankar അവതരിപ്പിച്ചു. “പുകവലിയും ക്യാൻസറും” എന്ന വിഷയത്തെക്കുറിച്ചു Dr Sandeep Suresh ചടങ്ങിൽ സംസാരിച്ചു. തുടർന്ന് K.C.B.C യുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ -ടാക്സി ഡ്രൈവർമാരുടെ സംഘടനയായ ‘സാരഥി’ അംഗങ്ങൾക്ക് സന്നദ്ധപ്രവർത്തകർക്കുള്ള പ്രതിജ്ഞാവാചകം Fr Jery Njaliath ചൊല്ലിക്കൊടുത്തു. ബോധവൽക്കരണത്തിന്റെ ഭാഗമായി രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവ് നാടകവും ചടങ്ങിൽ ശ്രദ്ധയാകർഷിച്ചു